Killing Ego
ഒരാൾ മുട്ടുമടക്കിയാൽ എന്തു സംഭവിക്കും? ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി വച്ച് പോലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധം ആളിപ്പടരുകയായിരുന്നു അമേരിക്കയിൽ ഈ ദിവസങ്ങളിൽ. രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലും "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന ജോർജിന്റെ അവസാന വാക്കുകൾ മുദ്രാവാക്യം പോലെ വിളിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയും തല്ലിത്തകർത്തും അക്രമങ്ങൾ പലയിടത്തും അരങ്ങേറിക്കഴിഞ്ഞു. സമരാനുകൂലികൾ എന്ന മട്ടിൽ തെരുവിലിറങ്ങിയ സാമൂഹിക വിരുദ്ധർ കടകൾ കൊള്ളയടിച്ചു. അക്രമം അടിച്ചമർത്താൻ ലാത്തിച്ചാർജ്, ടിയർ ഗ്യാസ്, റബ്ബർ ബുള്ളറ്റ് തുടങ്ങി പല വഴികളും പോലീസ് പരീക്ഷിച്ചു നോക്കി. ബ്രൂക്‌ലിൻ സിറ്റിയിൽ സമരക്കാർക്കു നേരെ പോലീസ് വാഹനം ഓടിച്ചു കയറ്റി. പലയിടത്തും പോലീസ് വെടിവയ്പ്പിൽ ആളുകൾ കൊല്ലപ്പെട്ടു. മിക്കവാറും നഗരങ്ങളിൽ കർഫ്യു ഏർപ്പെടുത്തേണ്ടി വന്നു. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധങ്ങൾക്ക് ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കയാണ്. മെയ് 31 ഞായറാഴ്ച ഉച്ചയ്ക്ക് ന്യൂയോർക്ക് പോലീസ് ...